Friday 9 December 2011

ഡാമും ബാമും !

രണ്ടു വയസിനു മൂത്തവരെ "ചേട്ടാ" എന്ന് വിളിക്കാമെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം
"അമൃതാഞ്ജന്‍" കമ്പനിയെ ചേട്ടാ എന്ന് വിളിക്കും ! തലമുറകളുടെ തലവേദന തീര്‍ത്ത
ബാമും ഇപ്പൊ മലയാളികളുടെ തലവേദനയായ ഡാമും തമ്മില്‍ ഇങ്ങനെയും ഒരു ബന്ധം
ഉണ്ടെന്നു ഇന്ന് വൈകുന്നേരമാണ് കണ്ടു പിടിച്ചത്. മുല്ലപ്പെരിയാറിനെ പറ്റി ചിന്തിച്ചു തല വേദനിച്ചപ്പോള്‍ കയ്യില്‍
കിട്ടിയത്  "അമൃതാഞ്ജന്‍" !
ബാമിന്‍റെ ക്യാപ്പില്‍ നോക്കിയപ്പോള്‍  അത് തുടങ്ങിയ വര്‍ഷം കണ്ടു.
ഡാമും ബാമും ! വല്ലാത്തൊരു കിസ്മത്ത് കണക്ഷന്‍ തന്നെ !
ബാം തേച്ചു മാറ്റാമായിരുന്ന തലവേദന ഇപ്പോള്‍ തലവെട്ടി മാറ്റേണ്ട പരുവത്തിലായിരിക്കുന്നു !

1 comment:

  1. ഈ തലവേദന അങ്ങനെ എളുപ്പത്തിൽ മാറില്ല. ഇപ്പോ ദാ കലൈഞ്ജരും ഉപവാസം ഇരിക്കാൻ പോകുവാ. എല്ലാം കണ്ടു തന്നെ അറിയണം :)

    ReplyDelete